കോടശ്ശേരി: മർച്ചന്റ്‌സ് യൂത്ത് വിംഗ്, പുളിങ്കര സെന്റ് മേരീസ് പള്ളി ഇടവക, കെ.സി.വൈ.എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. പുളിങ്കര സെന്റ് മേരീസ് ഇടവക ദേവാലയ തിരുമുറ്റത്ത് നിന്നും ആരംഭിച്ച റാലി, കുറ്റിച്ചിറ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.പി. ശശിധരൻ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. റാലി കുറ്റിച്ചിറ ജംഗ്ഷനിൽ നടന്ന പൊതുയോഗം ഇരിങ്ങാലക്കുട രൂപതാ വികാരി ജനറൽ ഫാ. ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പോൾ അദ്ധ്യക്ഷനായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി.കെ. സന്തോഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, പുളിങ്കര ഇടവക വികാരി ഫാ. ജിജി കുന്നേൽ, ഡയാന ഡേവിസ്, റിൻസൺ മണവാളൻ, സി.എസ്. അജയൻ, അഭിഷേക്, കിരൺ ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |