തൃശൂർ: പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ തൃശൂർ ജില്ലയിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. പനിയോടൊപ്പം ശക്തമായ തലവേദന, തൊണ്ട വേദന, പേശീവേദന, ചുമ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, ഛർദ്ദി, തളർച്ച, കാഴ്ച മങ്ങൽ, മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിക്കണം. രോഗികളെ പരിചരിക്കുന്നവർ എൻ95 മാസ്‌കും കൈയുറകളും നിർബന്ധമായും ഉപയോഗിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുക. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക. പൊതുജന പങ്കാളിത്തത്തോടെയുള്ള ജന്തുജന്യ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുമെന്നും ഡി.എം.ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |