കൊച്ചി: നിയമവിരുദ്ധമായ സ്രാവ് പിടിത്തവും വ്യാപാരവും തടയാൻ ഏകോപിത നടപടികൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സ്രാവിനങ്ങളെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ ബോധവത്കരണം ആവശ്യമാണ്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന ശില്പശാലയിലാണ് നിർദേശങ്ങൾ ഉയർന്നത്.
സംരക്ഷണ നടപടികൾ കർശനമാക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗവും പരിഗണിക്കണം. നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് സ്രാവ് പിടുത്തം. നടപടികൾ നിയമാനുസൃതമായി മത്സ്യബന്ധനം നടത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാകരുതെന്നും അഭിപ്രായം ഉയർന്നു.
കേന്ദ്ര ജി.എസ്.ടി കസ്റ്റംസ് ചീഫ് കമ്മിഷണർ ഷെയ്ക്ക് ഖാദർ റഹ്മാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതുകുമാരി പ്രസാദ്, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ.ടി. എം നജ്മുദ്ധീൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ഫിഷറീസ് വന്യജീവി വകുപ്പുകൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാവികസേന ഉദ്യോഗസ്ഥർ, ഗവേഷകർ, കയറ്റുമതി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സ്രാവിനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ
വ്യാപകമായ ബോധവത്കരണം
മത്സ്യമേഖലയിലെ വിവിധ ഏജൻസികളുടെ പരസ്പര സഹകരണം
സ്രാവ് ആവാസകേന്ദ്രങ്ങൾ രേഖപ്പെടുത്തൽ
സംരക്ഷിതമേഖല നിർണയം
സ്രാവുകളെ തിരിച്ചറിയുന്ന എ.ഐ അധിഷ്ടിത ഉപകരണം ഘടിപ്പിക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |