തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയറും തൃപ്പൂണിത്തുറ വെസ്റ്റ് ഐ.എം.എ. എറണാകുളവുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പും സ്കൂൾ കുട്ടികളുടെ രക്ത ഗ്രൂപ്പ് നിർണയവും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.എസ് ഷിജു ഉദ്ഘാടനം ചെയ്തു. ബാബു കണ്ണേമ്പിള്ളി, ജെയിംസ് മാത്യു, ജയരാജ് കൊല്ലക്കോട്ട്, പ്രകാശ് അയ്യർ, കെ.ആർ രജീഷ്, ഇ.എസ്.രാകേഷ് പൈ, എം.എസ്. ഹരിഹരൻ, എസ്.ഹരി തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ അൻപതോളം പേർ രക്തദാനം നടത്തി. 69-ാമത് രക്തദാനം നടത്തിയ ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. അരുൺ ഉമ്മനെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |