വൈക്കം: തോട്ടകം ജാഗ്രതാമിഷന്റെ ആഭിമുഖ്യത്തിൽ ആയുർവേദ പ്രമേഹ ചികിത്സാ ക്യാമ്പും സൗജന്യ വൈദ്യപരിശോധനയും നടത്തി. തോട്ടകംപള്ളിക്ക് സമീപമുള്ള ജാഗ്രതാ മിഷൻ ഹാളിൽ നടന്ന വൈദ്യപരിശോധന ക്യാമ്പ് ഡയറക്ടർ ഫാ.ആന്റണി കോലഞ്ചേരി ഉദ്ഘാടനം ചെയ്തു.ഡോ.ഡി.എസ്.ധീരജ്,ഡോ. വി.എ.രാഹുൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ ഒൻപതിന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1.30ന് സമാപിച്ചു. ജാഗ്രതാമിഷൻ സെക്രട്ടറി ഷോളി ബിജു, കോ ഓർഡിനേറ്റർമാരായ രമ്യസന്തോഷ്,ജോസികാട്ടുമന, ബിജുബെഥേൽ , കുടുംബ യൂണിറ്റ് ഭാരവാഹികൾ, വിവിധ സംഘടന ഭാരവാഹികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |