കൊടുങ്ങൂർ: വനിതാ വികസന കോർപ്പറേഷൻ വാഴൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി നടത്തിയ ലോൺ മേളയുടെ വിതരണം ഗവ.ചീഫ്.വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.വാഴൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അദ്ധ്യക്ഷനായി.വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ പെണ്ണമ്മ തോമസ്, മാനേജിംഗ് ഡയറക്ടർ വി.സി.ബിന്ദു,പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.സേതുലക്ഷ്മി, വാഴൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ. ചെറിയാൻ, ജില്ലാ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, പഞ്ചായത്ത് അംഗങ്ങളായ ജിജി നടുവത്താനി,പി.ജെ.ശോശമ്മ, ഗ്രാമീൺ ബാങ്ക്മാനേജർ മേഴ്സി ചാക്കോ, സി.ഡി.എസ്.ചെയർപേഴ്സൺസ്മിത ബിജു,വൈസ് ചെയർപേഴ്സൺ ബിന്ദു സുകുമാരൻ,രേഖ ടി. സോമൻ, എം.ആർ.രംഗൻ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |