പത്തനംതിട്ട: വാക്കുതർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെ യുവാവ് മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. വെച്ചൂച്ചിറയിലാണ് സംഭവം. വെച്ചൂച്ചിറ സ്വദേശിനി ഉഷാമണിയാണ് മരിച്ചത്. 54 വയസായിരുന്നു. കൊല നടത്തിയ മരുമകൻ സുനിലിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുമായി നാല് വർഷത്തോളമായി പിരിഞ്ഞുകഴിയുകയായിരുന്നു സുനിൽ. ഭാര്യയുമായി താൻ പിരിയാൻ കാരണം ഉഷാമണിയാണ് എന്നായിരുന്നു സുനിലിന്റെ ധാരണ. ഇതിന്റെ പേരിലാണ് തർക്കമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് ഉഷാമണിയുടെ വീട്ടിൽ സുനിലെത്തിയത്. വൈകാതെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇത് കൈയാങ്കളിയിലേക്ക് മാറുകയും സുനിൽ മൺവെട്ടി കൊണ്ട് ഉഷാമണിയുടെ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |