കോട്ടയം: കോത്തല എൻ.എസ്.എസ് ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെക്കുറിച്ചും പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട അടിയന്തര കാര്യങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. വനം വന്യജീവി വകുപ്പിന്റെയും സർപ്പ സ്‌നേക്ക്റെസ്‌ക്യു പദ്ധതിയുടെയും സഹകരണത്തോടെയായിരുന്നു ക്ലാസ്. കോട്ടയം പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും, സർപ്പ വോളണ്ടിയറും ജില്ലാ സർപ്പ എജ്യുക്കേറ്ററുമായ പി.എ മുഹമ്മദ് ഷെബിൻ,സർപ്പ വോളണ്ടിയർ രാജേഷ് കടമാഞ്ചിറ എന്നിവർ അവബോധ ക്ലാസ് എടുത്തു. പ്രധാനാദ്ധ്യാപിക ജയശ്രീ, അദ്ധ്യാപകരായ പ്രതീഷ്, ജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |