പേരാവൂർ: നിയോജക മണ്ഡലത്തിലെ 278 കുടുംബങ്ങൾക്കുകൂടി പട്ടയമായി. ഇരിട്ടിയിൽ നടന്ന മണ്ഡലതല പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭയിൽ 65, പേരാവൂരിൽ 61, അയ്യൻകുന്നിൽ 12, ആറളത്ത് 98, മുഴക്കുന്നിൽ 20, പായത്ത് അഞ്ച്, കേളകം രണ്ട്, കൊട്ടിയൂരിൽ ഒന്ന് പട്ടയങ്ങളും ദേവസ്വം ഭൂമി പട്ടയം 10, ലക്ഷം വീട് രണ്ട്, രണ്ട് ടി.ഇ. പട്ടയവുമാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണു ഗോപാലൻ, ഇരിട്ടി നഗരസഭ കൗൺസിലർ വി.പി അബ്ദുൾ റഷീദ്, ഡെപ്യൂടി കളക്ടർ കെ.വി ശ്രുതി, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |