പത്തനംതിട്ട : നഗരസഭ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഫുഡ്‌സ്‌കേപ്പിംഗ് പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ നഗരസഭ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി. ഓണക്കാലത്തേക്കുള്ള വിഷരഹിത പച്ചക്കറിയാണ് ലക്ഷ്യം.
നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ജെറി അലക്‌സ്, അംഗം എസ്.ഷൈലജ, എ.ഡി.എം ബി.ജ്യോതി, നഗരസഭ ഫാർമേഴ്‌സ് ക്ലബ് സെക്രട്ടറി ചന്ദ്രനാഥൻ, ഹരിതകേരളം ജില്ലാ കോർഡിനേറ്റർ അനിൽകുമാർ, കൃഷി ഓഫീസർ ഷിബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |