തിരുവനന്തപുരം: വിപണിയിൽ തിളച്ചുമറിഞ്ഞ വെളിച്ചെണ്ണ വില 500 കടന്നു. കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയായി വർദ്ധിപ്പിച്ചതോടെ വിലവർദ്ധന പിടികിട്ടാത്ത നിലയിലായി. വില വർദ്ധന ഇന്നുമുതൽ നടപ്പിൽ വരും. ലിറ്ററിന് 110 രൂപയാണ് വർദ്ധിപ്പിച്ചത്.നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർദ്ധനയാണിത്. മറ്റു മുൻ നിര ബ്രാൻഡുകളുടെ വെളിച്ചെണ്ണ ലിറ്ററിന് 550 കടന്നു. നാടൻ വെളിച്ചെണ്ണയ്‌ക്കും വില വർദ്ധനയുണ്
എന്നാൽ കൊപ്ര വില വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ കഴിയാത്തതിനാലാണ് വെളിച്ചെണ്ണയ്‌ക്ക് വില കൂട്ടേണ്ടിവന്നതെന്ന് കേരഫെഡ് എം.ഡി സാജു സുരേന്ദ്രൻ പറഞ്ഞു. മുൻനിര ബ്രാൻഡുകളുടെ വെളിച്ചെണ്ണ വില കേരയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |