പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികാചരണം ഡി.സി.സി നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മാത്യു കുളത്തിങ്കൽ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ടി.കെ.സാജു, അനിൽ തോമസ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, ഷാം കുരുവിള, കാട്ടൂർ അബ്ദുൾസലാം, ഹരികുമാർ പൂതങ്കര, ഏഴംകുളം അജു, ഡി.എൻ.തൃദീപ്, ജി. രഘുനാഥ്, കെ.ജാസിംകുട്ടി, എലിസബത്ത് അബു, ബിനു ചക്കാല, ദീനാമ്മ റോയി, പ്രൊഫ. പി.കെ.മോഹൻരാജ്, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢൻ, ശ്യാം എസ്.കോന്നി, കെ.ജി.റജി, അബ്ദുൾ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |