ആലപ്പുഴ: ഉദയകിരൺ പ്രോജക്ടിൽ ഉൾപ്പെടുത്തി ഭവനരഹിതർക്ക് 7 വീടുകൾ സൗജന്യമായി വച്ച് നൽകിയ റോട്ടറി ക്ലബ് ഓഫ് മാരാരിക്ക് റോട്ടറി ഡിസ്ട്രിക്റ്റ് 3211 ന്റെ അംഗീകാരം . ഡയമണ്ട് ക്ലബ് അവാർഡാണ് മാരാരിക്ക് ലഭിച്ചത് . കൂടാതെ ഡിസ്ട്രിക്റ്റിലെ മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട മാരാരി, സാമൂഹിക സേവന രംഗത്തെ വിജയകരമായ ഇടപെടലിൽ 15 ഓളം അംഗീകരങ്ങൾ നേടി ഫൈവ് സ്‌റ്റാർ ക്ലബ് പദവി നിലനിറുത്തി . മുൻ റോട്ടറി ഗവർണർ സുധി ജബ്ബാറിൽ നിന്നും പുരസ്കാരങ്ങൾ 2024-25 കാലയളവിലെ പ്രസിഡന്റ് ശിപി വിജയൻ , സെക്രട്ടറി ജോമോൻ ജെ.ജോയ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |