കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഉപകമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം 3.8 ശതമാനം ഉയർന്ന് 325 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 313 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 47 ശതമാനം ഉയർന്ന് 612 കോടി രൂപയായി. ജിയോ ഫിനാൻഷ്യൽസിന്റെ ചെലവ് 261 കോടി രൂപയായി ഉയർന്നു. പലിശ വരുമാനമായി ഇക്കാലയളവിൽ 363 കോടി രൂപയാണ് നേടിയത്. അറ്റ പലിശ വരുമാനം 52 ശതമാനം ഉയർന്ന് 264 കോടി രൂപയിലെത്തി. അവലോകന കാലയളവിൽ ജിയോ പേയ്‌മെന്റ്‌സ് ബാങ്കിലെ 14.69 ശതമാനം ഓഹരികൾ 105 കോടി രൂപയ്ക്ക് ജിയോ ഫിനാൻഷ്യൽ സർവീസസ് വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |