പുത്തൂർ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ കുളക്കട സബ്ജില്ലാതല ഉദ്ഘാടനം നടന്നു. ഗവ എൽ.പി.എസ് പൂവറ്റൂരിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്.ബിനുകുമാർ അദ്ധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.മോഹനൻ പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. നൂൺ മീൽ സൂപ്പർവൈസർ എസ്.സിമ്പിൾ, സീനിയർ സൂപ്രണ്ട് വിജയലക്ഷ്മി തങ്കച്ചി, കൃഷി ഓഫീസർ ഡി.സതീഷ് കുമാർ, നൂൺ മീൽ ഓഫീസർ മനു വി.കുറുപ്പ്, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ എൽ.രാജി, എച്ച്.എം ഫോറം സെക്രട്ടറി എബ്രഹാം ഡാനിയേൽ,സൂര്യ ബിനോദ്, ജെ.ലിസി എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി .എസ്.അജിത സ്വാഗതവും പ്രഥമാദ്ധ്യാപിക എസ്.ശ്രീലത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |