മുംബയ്: ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പറന്ന ഇൻഡിഗോ 6E 627 വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. തുടർന്ന് മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ബുധനാഴ്ച രാത്രി 9.53ഓടെയായിരുന്നു സംഭവം.
അതേസമയം,ലാൻഡിംഗിനു തൊട്ടുമുൻപ് ‘പാൻ പാൻ പാൻ’ എന്ന സിഗ്നൽ പൈലറ്റ് നൽകിയിരുന്നതായി റിപ്പോർട്ട്. കപ്പലോ വിമാനമോ മറ്റോ അപകടത്തിൽപ്പെടുമ്പോൾ അടിയന്തര സാഹചര്യം അറിയിക്കാൻ ഉപയോഗിക്കുന്ന സിഗ്നലാണ് ‘പാൻ പാൻ പാൻ’.
വിമാനം മുംബയിൽ സുരക്ഷിതമായി ഇറങ്ങിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് മടങ്ങാനായി മറ്റൊരു വിമാനം സജ്ജമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |