കൊല്ലം: സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പോടെ എൻ.എസ് ആയുർവേദ ആശുപത്രിയിൽ ഈ വർഷത്തെ കർക്കിടക ചികിത്സയ്ക്ക് തുടക്കമായി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങ് ആശുപത്രി സംഘം പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി.
ശാലക്യതന്ത്ര വിഭാഗം (കണ്ണ്, ഇ.എൻ.ടി.), പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വിഭാഗം (ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി) സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു. സൗജന്യ കാഴ്ച പരിശോധന, മൊബൈൽ ഫോൺ, ടി.വി, കമ്പ്യൂട്ടർ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികൾക്കും കൗമാരക്കാർക്കും കണ്ണിലുണ്ടാ കുന്ന ബുദ്ധിമുട്ടുകൾക്കുള്ള പരിശോധന, ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾ, അമിത രക്തസ്രാവം, വേദന, ക്രമം തെറ്റി വരുന്ന ആർത്തവം, ഗർഭാശയ മുഴകൾ, എൻഡോമെട്രിയോസിസ്, പി.സി.ഒ.ഡി, വന്ധ്യത, ആർത്തവവിരാമ പ്രശ്‌നങ്ങൾ, ഗർഭകാല പരിചരണം എന്നീ പരിശോധനകളും സൗജന്യമായി നൽകി. ഡയബറ്റിസ് മൂലം കാലുകളിലുണ്ടാകുന്ന ഞരമ്പ് രോഗ സംബന്ധമായ പരിശോധന, അസ്ഥിസാന്ദ്രത പരിശോധന എന്നിവയും സൗജന്യമായിരൂന്നു. ചീഫ് കൺസൾട്ടന്റ് ഡോ.എം.ആർ. വാസുദേവൻനമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ അഡ്വ.ഡി. സുരേഷ്‌കുമാർ, അഡ്വ.പി.കെ. ഷിബു, സൂസൻകോടി, ആശുപത്രി സെക്രട്ടറി പി.ഷിബു എന്നിവർ സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കെ.ശശികുമാർ സ്വാഗതവും പി.ആർ.ഒ ആർ.രഞ്ജിത്ത് നന്ദിയും പറഞ്ഞു. 5 ദിവസം, 7 ദിവസം, 14 ദിവസം വരെയുള്ള കർക്കിടക ചികിത്സാ പാക്കേജുകളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 25 ശതമാനംഇളവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |