പാലക്കാട്: മണ്ണൂർ പഞ്ചായത്ത് ഗാർഹിക ബയോബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിത വിതരണോദ്ഘാടനം നിർവഹിച്ചു. 5.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായ തുക. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ.ജയശ്രീ അദ്ധ്യക്ഷയായി. 333 ബയോബിന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 75 ബയോബിന്നുകളാണ് വിതരണം ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ഉണ്ണികൃഷ്ണൻ, പി.സി.സുമ, അംഗങ്ങളായ ആർ.സുനിത, ബി.സരിത, ഷെഫീന നജീബ്, റെജില, വി.സി.പ്രീത, വി.ഇ.ഒ സജ്ന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |