ശബരിമല : കർക്കടകമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ അഭിഷേക പൂജകൾക്ക് തിരക്കേറുന്നു. പുലർച്ചെ 5ന് നടതുറക്കുമ്പോൾ മുതൽ ആരംഭിക്കുന്ന അഭിഷേക പൂജകൾ രാത്രി അത്താഴപൂജയ്ക്ക് തൊട്ടുമുമ്പാണ് അവസാനിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജകൾ. രാവിലെ പതിവ് അഭിഷേകത്തോടെയാണ് പൂജകൾ തുടങ്ങുന്നത്. തുടർന്ന് നെയ്യഭിഷേകം, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ സമയക്രമമനുസരിച്ച് നടക്കും. മലയാളികളായ ഭക്തരെ കൂടാതെ തമിഴ്നാട്, ആന്ധ്രാ, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തർ അയ്യപ്പ ദർശനത്തിന് എത്തുന്നുണ്ട്. കർക്കടക മാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. നിറപുത്തരി പൂജകൾക്കായി 29ന് നട തുറക്കും. 30ന് പുലർച്ചെയാണ് നിറപുത്തരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |