മേപ്പയ്യൂർ: യൂത്ത് കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷൻ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയുടെയും സരോജ് ദന്തൽ ക്ലിനിക്കിന്റെയും സഹകരണത്തോടെ നേത്ര- ദന്ത രോഗനിർണയ ക്യാമ്പ് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ കെ അനുരാഗ് അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി ജസ്മിനാ മജീദ് മുഖ്യാതിഥിയായി. ഇ.അശോകൻ , പി കെ അനീഷ്, ഡോ. അരുൺ അജയ് , റിജേഷ് കുമാർ, ടി.കെ അബ്ദുറഹിമാൻ, അശ്വിൻ വട്ടകണ്ടി ,അഭിജിത്ത് സത്യൻ എന്നിവർ പ്രസംഗിച്ചു. നിധിൻ ആർ എസ് , ദീജീഷ് ഡി.ജെ,അർഷിന എം എം, അരുൺ ശ്രേയസ് ,അഭിനന്ദ് നരക്കോട്,അർഷാദ് മഞ്ഞകുളം,ആദർശ് എസ്, സൂര്യാ ശങ്കർ, ദേവാനന്ദ്, കാർത്തിക് മയൂഖം,ആനന്ദ് എടയിലാട്ട്, സിദ്ധാർത്ഥ് കൂഴികണ്ടി, അശ്വിൻ രാജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |