കാഞ്ഞങ്ങാട്: വൈ.എം.സി എ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും വ്യാപാരഭവൻ ഹാളിൽ വൈ.എം.സി എ ഏഷ്യാ പസഫിക് അലയൻസ് കമ്മറ്റി അംഗം ഡോ.കെ.എം.തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് അപ്പസ്‌തോല റാണി കത്തോലിക്ക പള്ളി വികാരി .ജോസ് അവന്നൂർ അനുഗ്രഹ പ്രഭാഷണവും വൈ.എം.സി എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം മാനുവൽ കുറിച്ചിത്താനം മുഖ്യപ്രഭാഷണവും നടത്തി. അഖിൽജോൺ മുഖ്യാതിഥിയായി. കാസർകോട് സബ് റീജിയൺ ജനറൽ കൺവീനർ സി എം.ബൈജു, വൈ.എം.സി എ ഉഡുപ്പി നാഷണൽ പ്രൊജക്ട് വൈസ് ചെയർമാൻ ടോംസൺ ടോം, സാജു തോമസ് വെള്ളേപ്പിള്ളിൽ, സെബാസ്റ്റ്യൻ കൊറ്റത്തിൽ, ചാണ്ടികൈനിക്കര, ജോയി ചെല്ലംങ്കോട്ട് എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |