കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം സംസ്‌കാര സാഹിതി സംഘടിപ്പിച്ച സാഹിതീയം സാംസ്‌കാരിക സദസ് സംസ്ഥാന ചെയർമാൻ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം ചെയർമാൻ അഡ്വ. കെ.സി.ബിജുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ബഷീർ ആറങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ ദിനേശൻ മൂലക്കണ്ടം കവയത്രി സിജി രാജൻ , ശ്രീരേഷ് രത്നാകരൻ
രാമകൃഷ്ണൻ മോനാച്ച എന്നിവരെ ആദരിച്ചു. വി.സരോജിനിക്ക് ആദ്യ അംഗത്വം നൽകി അംഗത്വ വിതരണം ഉൽഘാടനം ചെയ്തു. വി.ഗോപി, എം.കുഞ്ഞികൃഷ്ണൻ ,കെ.പി.ബാലകൃഷ്ണൻ,കെ.പി.മോഹനൻ,കെ.കെ.ബാബു, ഡോ.വിവേക്, എൻ.കെ.ബാബുരാജ്, ഉമേശൻ കാട്ടുകുളങ്ങര,
ഡോ.ദിവ്യജിതിൻ, ബാലാമണി, ടോംസൺ ടോം, ശശി വെള്ളിക്കോത്ത്, പത്മരാജൻ ഐങ്ങോത്ത്, രാജീവൻ, നിയാസ് കുശാൽ നഗർ, രാജൻ തെക്കേക്കര,രാധാകൃഷ്ണൻ കാനത്തൂർ, മനോജ് ഉപ്പിലിക്കൈ, പുരുഷോത്തമൻ നെല്ലിക്കാട്ട്, സുരേശൻ കുശാൽ നഗർ, കെ.ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |