കൊച്ചി: അമേരിക്കയിലെ ഓർലാൻഡോയിൽ നടന്ന ലയൺ അന്താരാഷ്ട്ര സമ്മേളനത്തിൽ കെ.ബി ഷൈൻകുമാർ ലയൺസ് ഗവർണറായി ചുമതലയേറ്റു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 180 ലയൺസ് ക്ലബുകളുടെ പ്രതിനിധിയാണ് അദ്ദേഹം.
തൃപ്പൂണിത്തുന്ന സ്വദേശിയായ ഷൈൻകുമാർ കൊച്ചിൻ പാലസ് സിറ്റി ലയൺസ് ക്ലബ് അംഗമാണ്. പ്രസിഡന്റ്, സോൺ ചെയർമാൻ, റീജണൽ ചെയർമാൻ, പ്രോജക്ട് കോ ഓർഡിനേറ്റർ, പ്രോഗ്രാം കോ ഓർഡിനേറ്റർ, ക്യാബിനറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പത്തുതവണ ലയൺസ് ഇന്റർനാഷണൽ പ്രസിഡന്റ് അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ മഞ്ജു. മകൻ ആർക്കിടെക്ട് സിദ്ധാർത്ഥ്. മകൾ കല്യാണി എം.ബി.ബി.എസ് ഒന്നാംവർഷ വിദ്യാർത്ഥിനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |