കൊച്ചി: എറണാകുളം ശിവക്ഷേത്രം കൂത്തമ്പലത്തിൽ എറണാകുളത്തപ്പൻ ആയുർവേദ ഡിസ്‌പെൻസറിയുടെയും നെല്ലുവായ് ധന്വന്തരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 26ന് രാവിലെ മുതൽ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്ന 300 പേർക്ക് ഒരു മാസത്തേക്കുള്ള മരുന്ന് സൗജന്യമായി വിതരണം ചെയ്യും രാവിലെ 10ന് റവന്യൂ ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, മെമ്പർ അഡ്വ. കെ.പി. അജയൻ തുടങ്ങിയവർ പങ്കെടുക്കും. മൂന്ന് വർഷത്തിലേറെയായി എറണാകുളം ശിവക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്‌പെൻസറിയിൽ എല്ലാ ദിവസവും സൗജന്യ ചികിത്സ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |