കൊച്ചി: അങ്കമാലി അയ്യമ്പുഴയിലെ നിർദ്ദിഷ്‌ട ഗ്ലോബൽ സിറ്റി പദ്ധതിക്ക് അടിയന്തരമായി പുനരംഗീകാരം നൽകണമെന്ന് ബെന്നി ബഹനാൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെൻറേഷൻ ട്രസ്റ്റ് അടിസ്ഥാനമാക്കി 400 ഏക്കർ വിസ്തൃതിയിലെ പദ്ധതിക്ക് 2020 ആഗസ്റ്റ് 19ന് ലഭിച്ച അഗീകാരം കാലഹരണപ്പെട്ടു. ഭൂമിയെടുക്കൽ വൈകിയതിനാലാണ് അംഗീകാരം കാലഹരണപ്പെട്ടത്. സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. കേന്ദ്ര സർക്കാർ പുനരംഗീകാരം നൽകിയാൽ പദ്ധതി നടപ്പാക്കാനാകും. കേരളത്തിന്റെ വികസനത്തിനും ദേശീയ വ്യവസായ ഇടനാഴിയുമായുള്ള സംയോജിപ്പിക്കലിനും പദ്ധതിയുടെ പുനരുജ്ജീവനം നിർണായകമാണെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |