കൊച്ചി: പത്രപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന പി.എൻ. പ്രസന്നകുമാറിന്റെ സ്‌മരണയ്‌ക്ക് എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഫൗണ്ടേഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്റെ ബ്രോഷർ മുൻമന്ത്രി കെ. ബാബു എം.എ.ൽഎക്ക് നൽകി പ്രകാശനം ചെയ്തു. ജി. ഷഹീദ് എഴുതിയ നെൽസൺ മണ്ടേലയും രണ്ട് മലയാളികളും എന്ന പുസ്തകവും പ്രകാശനം ചെയ്തു. പി.എൻ. പ്രസന്നകുമാറിന്റെ ഭാര്യ പ്രൊഫ. വി.കെ. രജനി പുസ്തകം ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. ടി.ജെ. വിനോദ് എം.എൽ.എ, സി.ജി. രാജഗോപാൽ, എം. ഷജിൽകുമാർ, അഷ്‌റഫ് തൈവളപ്പ്, .വി. വിനീത തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |