ഫോർട്ട് കൊച്ചി: കൊച്ചിയിൽ നടന്ന ജില്ലാ സീനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവാണിയൂർ സ്റ്റെല്ല മേരീസ് ക്ലബിനെ പരാജയപ്പെടുത്തി ഫോർട്ടുകൊച്ചി യാക്ക സ്‌പോർട്‌സ് വനിതാ വിഭാഗം കിരീടം നിലനിർത്തി. കൂവപ്പടി സെന്റ് ആൻസ് ക്ലബ് മൂന്നാം സ്ഥാനം നേടി. പുരുഷ വിഭാഗത്തിൽ ആലുവ അസ്‌ലു സ്പോർട്സ് ക്ലബും ആലുവ യു.സി കോളേജ് ക്ലബും ഫൈനലിൽ പ്രവേശിച്ചു. സംസ്ഥാന ബേസ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രത്നാകരൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ടി.എ. ഫാരിഷ് സമ്മാനദാനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ഷിഹാബുദീൻ, ഷാഹുൽ ഹമീദ്, പി.ജെ ബാരിഡ്, പി.ബി മോൻസി, അനീഷ് ജോസഫ്, അഡ്വ. കെ. എ സലിം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |