കൊച്ചി: ഓൺലൈൻ ഇടപാടിൽ 40.50 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ പാലാരിവട്ടം എൻ.ആർ.ആർ.എ നഗർ രുദ്രാക്ഷൻ ഹൗസിൽ അനിഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ‘എം. മാർക്കറ്റ് ആക്സെസ്.സൈറ്റ്’ പ്ലാറ്റ്ഫോമിൽ നിക്ഷേപിക്കാനെന്ന പേരിൽ ഷിഫാന എന്ന യുവതിയാണ് അനിഷുമായി വാട്സാപ്പിൽ ബന്ധപ്പെട്ടത്. തുടർന്ന് ഷിഫാന നൽകിയ അക്കൗണ്ടുകളിലേക്ക് 2025 ജൂൺ 11നും 27നുമിടെ പല തവണകളിലായി പണം അയച്ചു. അനിഷിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നാണ് പണം നൽകിയത്. ഇതിനുശേഷം ഇവരെപ്പറ്റി യാതൊരു വിവരവും ഇല്ലാതായതോടെയാണ് പാലാരിവട്ടം പൊലീസിൽ പരാതിപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |