ചാലക്കുടി: തൃശൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ടീച്ചേഴ്‌സ് കലോത്സവം വെള്ളിയാഴ്ച സി.കെ.എം എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. തൃശൂർ ജില്ലയിലെ 50 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നായി 800 ഓളം അദ്ധ്യാപകർ പങ്കെടുക്കും. പ്രശസ്ത സിനിമ ടെലിവിഷൻ താരം ലിഷോയ് ഉദ്ഘാടനം ചെയ്യും. തൃശൂർ സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അദ്ധ്യക്ഷനായി. കേരള സി.ബി.എസ്.ഇ മാനേജ്മന്റ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് ആദിത്യ വർമ്മ രാജ മുഖ്യപ്രഭാഷണം നടത്തും. തൃശൂർ സഹോദയ ട്രഷറർ ബാബു കോയിക്കര, വൈസ് പ്രസിഡന്റ് സജീവ് കുമാർ, ജനറൽ കൺവീനർ മൃദുല മധു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |