പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയായി ആർ.ആനന്ദിനെ നിയമിച്ചു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്. വി.ഐ.പി സുരക്ഷ ഡെപ്യൂട്ടി കമ്മിഷണർ ചുമതലയിൽ നിന്നാണ് പുതിയ മാറ്റം. മുൻപ് പാലക്കാട്, വയനാട് ജില്ലകളുടെ എസ് പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 ഐ.പി.എസ് ബാച്ച് ആണ്. 2022ൽ കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡൽ നേടിയിട്ടുണ്ട്. 2021ൽ ശബരിമല സുരക്ഷാചുമതലയിലും പങ്കാളിയായിരുന്നു. പത്തനംതിട്ട എസ് പി ആയിരുന്ന വി.ജി.വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ( ക്രമസമാധാന ചുമതല) തസ്തികയിലേക്ക് മാറ്റി. പോക്സ് കേസ് അട്ടിമറിച്ചെന്ന ആരാേപണം നിലനിൽക്കെയാണ് വിനോദ് കുമാറിനെ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |