കോട്ടയം : തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് ജില്ലയിൽ ശനിയാഴ്ച വരെ 6982 അപേക്ഷ ലഭിച്ചു. തിരുത്തലിനായി 84 ഉം തദ്ദേശസ്ഥാപനം മാറുന്നതിന് 372, വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് 416 അപേക്ഷയും ലഭിച്ചു. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് ആഗസ്റ്റ് ഏഴുവരെ പേരു ചേർക്കാം. പുതുതായി പേരുചേർക്കുന്നതിനും, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |