തിരുവനന്തപുരം: നെയ്യാറ്റിൻകര നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനി കെ.ഇ.മാമ്മൻ അനുസ്മരണവും ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടന്നു. ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി എം.ഡി ഡോ.എം.എസ്.ഫൈസൽഖാൻ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റിയംഗം ബാബു പാറയിൽ,സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്,കെ.ഇ.മാമ്മന്റെ സഹോദരപുത്രൻ വർഗീസ് മാമ്മൻ കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |