പാപ്പിനിശ്ശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാപ്പിനിശ്ശേരി ഏരിയ വ്യാപാരി സംഗമവും അനുമോദനവും സംഘടിപ്പിച്ചു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോറാഴ കല്യാശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് കെ.പി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരികളെ ജില്ലാ പ്രസിഡന്റ് പി. വിജയൻ ആദരിച്ചു. ഏരിയ സെക്രട്ടറി പി.പി. ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. സജീവൻ, ബ്യൂട്ടി പാർലർ ഒണേർസ് സമിതി ഏരിയ പ്രസിഡന്റ് കെ. സജിത, ജോയിന്റ് സെക്രട്ടറി കെ. സജീവൻ, വൈസ് പ്രസിഡന്റ് എൻ. സുമിത്രൻ സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിൽ വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെ ആദരിച്ചു. അഞ്ചാംപീടികയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ എം.എൽ.എക്ക് നിവേദനവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |