ചേർപ്പ്: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട്മന മോഹനൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. മേൽശാന്തിമാർ ശിരസിൽ കതിർക്കറ്റകളേന്തി പ്രദക്ഷിണശേഷം ശാസ്താവിന് സമർപ്പിച്ചു. തുടർന്ന് നെൽക്കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി. ചേർപ്പ് ഭഗവതി ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് തന്ത്രി കെ.പി. കൃഷ്ണൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. പൂജിച്ച നിറകതിർ ഭഗവതിക്ക് സമർപ്പിച്ചു. മേൽശാന്തി വിഷ്ണു നമ്പൂതിരി, രാധാകൃഷ്ണഭട്ട് എന്നിവർ നേതൃത്വം നൽകി. തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറയ്ക്ക് മേൽശാന്തി കീരമ്പിളി ബിജു നമ്പൂതിരി, കല്ലുമംഗലം കൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ചാത്തക്കുടം ധർമ്മശാസ്താ ക്ഷേത്രം, പല്ലശേരി ഭഗവതി ക്ഷേത്രം, അയ്ക്കുന്ന് പാണ്ഡവഗിരി ദേവീക്ഷേത്രം, എന്നിവടങ്ങളിലും ഇല്ലംനിറ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |