തുറവൂർ: സി.പി.എം കുത്തിയതോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ്.അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ഡി. രമേശൻ അദ്ധ്യക്ഷനായി. എൽ.സി.സെക്രട്ടറി പി. സലിംകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ജി.കുഞ്ഞിക്കുട്ടൻ (കോൺഗ്രസ് ) പി.സി. ജോയി ( സി.പി.ഐ) ആർ.ബിജു പൊന്നുംകണ്ടത്തിൽ ( ബി.ജെ.പി), ഷിഹാബ് മൂസ (മുസ്ലീംലീഗ്) ആസഫ് അലി (എൻ.സി.പി ) എ.വൈ.ബഷീർ (ജനാധിപത്യ കേരള കോൺഗ്രസ് ),മോളി സുഗുണാനന്ദൻ,കെ.ബി.സജീവ്,എം.ജി.രാജേശ്വരി, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |