പയ്യാവൂർ : ചത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖ്യ പ്രഭാഷണം നടത്തി.ബിനു മണ്ഡപം, വി വി സേവി, സി ജെ ജോൺ, ബിനു ഇലവുങ്കൽ,ബിജു പുതുക്കള്ളി,ജോസഫ് ഇലവുങ്കൽ,സിബി പന്തപ്പാട്ട്,റോഹൻ പൗലോസ്,നോബിൻസ് ചെരിപുറം,ഏലമ്മ ജോസഫ്, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ജോസ് മണ്ഡപം,ജിനോ പാറേ മാക്കൽ, ബെന്നി മഞ്ഞക്കഴക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |