കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ കടുക് പുഴുങ്ങി പ്രതിഷേധിച്ചു. സിറ്റി ജില്ലാ പ്രഭാരി ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് ടി.പി. സിന്ധു മോൾ, സംസ്ഥാന സഹ ഖജാൻജി എ. അനൂപ്, മേഖലാ സെക്രട്ടറി സുമേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ, സംസ്ഥാന സമിതിയംഗങ്ങളായ പദ്മജ എസ്. മേനോൻ, സഹജ ഹരിദാസ്, സ്മിത മേനോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |