ചാലക്കുടി: ഒരു ദിവസം മഴ വിട്ടുനിന്നതോടെ അടിപ്പാത നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ മുരിങ്ങൂർ പ്രദേശം പൊടിയുടെ പിടിയിലായി. ഇന്നലെ രാവിലെ മുതൽ പൊടിശല്യം തുടങ്ങി. ഉച്ചയും കഴിഞ്ഞ് വൈകിട്ടായതോടെ സർവത്ര പൊടിമയമായി. പരിസരത്തെ കച്ചവട സ്ഥാപനങ്ങളിൽ ഉള്ളവർ പൊടി ശ്വസിച്ച് ചുമച്ചും തുമ്മിയും ദുരിതത്തിലായി. വിദ്യാർത്ഥികൾ അടക്കം യാത്രക്കാർ ഏറെ കഷ്ടപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇറക്കിയതും റോഡ് കുഴിച്ചെടുത്ത് കൂട്ടിയതുമായ മൺകൂമ്പാരം തുടർച്ചയായി പെയ്ത മഴയിൽ പലയിടങ്ങളിലേക്കും ഒലിച്ചിറങ്ങി. മഴ ശമിച്ചതോടെ ഇതൊക്കെ പൊടിയായി മാറിയിരിക്കുകയാണ്. ഇതിനിടെ റോഡിലെ തകർന്ന് ഗർത്തമായ സ്ഥലങ്ങളിൽനിന്നുമുള്ള പൊടിയും നാട്ടുകാർക്ക് ദുരിതമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |