തൃശൂർ: ശക്തനിൽ തുടങ്ങുന്ന കോർപ്പറേഷന്റെ മാലിന്യത്തിൽ നിന്ന് സി.എൻ.ജി നിർമിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം ഇന്ന് രാവിലെ ഒമ്പതിനും ക്ലീൻ കേരള കമ്പനി വില നൽകി ഇ-മാലിന്യം ശേഖരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 10ന് കോർപറേഷനിലും മേയർ എം.കെ.വർഗീസ് നിർവഹിക്കും. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തി വില നൽകി ശേഖരിച്ച് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ക്ലീൻ കേരള കമ്പനിക്ക് നൽകും. ഇ-വേസ്റ്റ് നശിപ്പിക്കുന്നതിന് ശാശ്വത പരിഹാരമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യത്തിൽ നിന്ന് സി.എൻ.ജി നിർമിക്കുന്ന പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ കോർപറേഷൻ സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുമെന്ന് മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |