തൃശൂർ: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ജൂലായ് ഒന്ന് മുതൽ ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന സംരംഭമായ തൊഴിലുടമകളുടെയും ജീവനക്കാരുടെയും രജിസ്‌ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. 1948ലെ നിയമപ്രകാരം മുൻകാല ബാധ്യതയോ പിഴകളോ ഇല്ലാതെ സ്വമേധയാ രജിസ്‌ട്രേഷൻ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. നടത്തിപ്പ് വ്യാപകമായ അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതിയുടെ ഉറപ്പാക്കുന്നതിനുമായി, റീജ്യണൽ ഓഫീസ് എല്ലാ ബുധനാഴ്ചയും തൊഴിലുടമകൾക്കും പങ്കാളികൾക്കും വേണ്ടി ആഴ്ചതോറുമുള്ള ബോധവത്കരണ സെഷനുകൾ നടത്തും. പങ്കാളിത്തം ഇ.എസ്.ഐ സ്‌കീമിന് കീഴിലുള്ള സമയബന്ധിതവും സുഗമവുമായ രജിസ്‌ട്രേഷൻ ഉറപ്പാക്കാൻ സഹായിക്കും. വിവരങ്ങൾക്ക്: rd-kerala@esic.gov.in, ഫോൺ: 04872331080.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |