അമ്പലപ്പുഴ : വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ അനോശോചിച്ച് സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗ ചേർന്നു. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്.സലാം എം. എൽ .എ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി .ഷാംജി അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി .വാമദേവ്, ടി .എ. ഹാമിദ്, കൊട്ടാരം ഉണ്ണികൃഷ്ണൻ, നസീർ സലാം, കമാൽ എം മാക്കിയിൽ, മുജീബ് റഹ്മാൻ, മല്ലിക, അഡ്വ. ആർ. രാഹുൽ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ഡോ.വി.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം എ. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |