മാന്നാർ: 10 കേരള ബറ്റാലിയൻ എൻ.സി.സി യുടെ നേതൃത്വത്തിൽ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു. 10 കേരള ബറ്റാലിയൻ ഓഫീസർ കേണൽ വി.അൽഫോൺസ് സന്ദേശം നൽകി. കാർഗിൽ വിജയത്തിനായി പൊരുതിയ ധീരയോദ്ധാക്കളെ സ്മരിച്ചു. ബറ്റാലിയൻ എ.ഒ ലഫ്.കേണൽ ജിതേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർഇൻ ചാർജ് രാജ്കുമാർ മുഖ്യാതിഥിയായി. എൻ.സി.സി ഓഫീസർ അനൂപ്.ആർ, നായിക് സുബേദാർ ജനറൽ സിംഗ്, ഹവിൽദാർ രതീഷ്, ഹവിൽദാർ പ്രദീപ് എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്ന് 90 എൻ.സി.സി കേഡറ്റുകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |