വെള്ളറട: ആറാട്ടുകുഴി പിന്നക്കുന്നവിള റോഡ് തകർന്നതിനാൽ ജനങ്ങൾ വർഷങ്ങളായി ദുരിതത്തിലാണ്. വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള റോഡിലാണ് ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.മഴ പെയ്താൽ റോഡിൽ നിറയെ ചെളിയാണ്.പതിവായി ഇരുചക്രവാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട്.കാൽനടയാത്രയും ദുരിതമാണ്.ഇരുന്നൂറോളം കുടുംബങ്ങളുപയോഗിക്കുന്ന റോഡാണിത്.മുൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്തെ ഫണ്ടുപയോഗിച്ചാണ് റോഡ് ടാർ ചെയ്തത്.റോഡ് നന്നാക്കണമെന്ന ആവശ്യം ഗ്രാമപഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പറെയും നിരവധി തവണ നാട്ടുകാർ അറിയിച്ചിരുന്നു.അടിയന്തരമായി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസിയായ റിട്ട.സൈനികൻ എ.സത്യശീലൻ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു.എന്നാൽ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടയുള്ളവർ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റോഡ് നന്നാക്കി നൽകുമെന്ന് വാഗ്ദാനം നൽകിയതായും പ്രദേശവാസികൾ പറയുന്നു.അടിയന്തരമായി റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ആറാട്ടുകുഴിയിൽ നിന്നും പിന്നക്കുന്നിവിള വഴി വെട്ടുകുറ്റിയിൽ എത്തുന്നതാണ് റോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |