പത്തനംതിട്ട : ജില്ലാ വനിതാശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തിൽ ശിവപാർവതി ബാലിക സദനത്തിൽ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിക്ക് തുടക്കം. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.ആർ.ലതാ കുമാരി , ശിവ പാർവതി ബാലിക സദനം ഓഫീസ് ഇൻ ചാർജ് ടി.കെ.ജലജ , ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ എം.പൃഥ്വിരാജ്, ഫെഡറൽ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് ഗൗതം കൃഷ്ണ , ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ എസ്.ശുഭശ്രീ, സ്‌നേഹവാസു രഘു, എ.എം.അനുഷ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |