കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ചീനക്കാസ് ബസിലെ ഡ്രൈവർ ചിയ്യാരം സൗത്ത് മുനയം മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) ആണ് അറസ്റ്റിലായത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോയിരുന്നത് ഇയാളുടെ ബസിലായിരുന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി തൃശൂരിലെ ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു.
പ്രതിക്ക് മറ്റ് സ്ത്രീകളുമായി അടുപ്പമുള്ളത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും ചെയ്തു. രണ്ട് സംഭവത്തിനും പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. അക്ഷയ് കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് പോലീസ് സ്റ്റേഷനുകളായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലും ഉൾപ്പെടെ അഞ്ച് ക്രമിനൽ കേസുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ സി.ഐ: ബി.കെ. അരുൺ, എസ്.ഐ: കെ. സാലിം, ജി.എസ്.സി.പി.ഒമാരായ ധനേഷ്, ഷിജിൻനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |