പത്തനംതിട്ട : സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മഹിളാമോർച്ച പ്രവർത്തകർ സിവിൽ സ്റ്റേഷന് മുന്നിൽ കഞ്ഞിവച്ചു. പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് എസ്.ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മണി വിജയ്, ബി ജെ പി പത്തനംതിട്ട മണ്ഡലം വൈസ് പ്രസിഡന്റ് സുമാരവി, ബി ജെ പി ജില്ലാകമ്മിറ്റി അംഗം ബിന്ദു ഹരികുമാർ, ഗിരിജ മോഹൻ, ഷീബ രതീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |