മലപ്പുറം: വേനലിലും മൺസൂണിലുമായി ജില്ലയിൽ 24 കോടിയോളം രൂപയുടെ കൃഷിനാശം. 3,219 ഹെക്ടറിലെ കൃഷി നശിച്ചപ്പോൾ 13,250 കർഷകർ കടക്കെണിയിലായി. ഏപ്രിൽ ഒന്ന് മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരമാണിത്. കർഷകർ നൽകുന്ന പ്രാഥമിക വിവര റിപ്പോർട്ടിൽ കൃഷി ഓഫീസർമാരുടെ ഫീൽഡ് തല പരിശോധന പൂർത്തിയാവുന്നതോടെ കൃത്യമായ കണക്ക് പുറത്തുവരും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനലിലെ കൃഷിനാശ തോത് കുറവാണ്. വേനൽമഴ കാര്യമായി ലഭിച്ചു. മൺസൂൺ മഴയിൽ ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ള വാഴക്കാട് അടക്കം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിയുന്നുണ്ട്. ഇത്തവണ പരപ്പനങ്ങാടി കാർഷിക ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. 3,890 കർഷകരുടെ 83 ഹെക്ടറിലായി 6.30 കോടിയുടെ നാശനഷ്ടമുണ്ടായി.
ബ്ലോക്ക് .............. കർഷകർ................ തുക
മഞ്ചേരി ............... 1,481 ............... 3.94 കോടി
പെരുമ്പടപ്പ്............ 1064................. 2.29 കോടി
കൊണ്ടോട്ടി ........... 717 .................. 2.25 കോടി
വേങ്ങര .................... 584 ................ 1.98 കോടി
മലപ്പുറം .................... 492 ............... 1.22 കോടി
കാളികാവ് ................. 717 ................ 1.06 കോടി
വണ്ടൂർ ........................ 252 ............. 1.01 കോടി
നിലമ്പൂർ ...................... 418 ............. 82.90 ലക്ഷം
വളാഞ്ചേരി ................... 425 ........... 66.58 ലക്ഷം
അങ്ങാടിപ്പുറം ................ 228 .......... 63.22 ലക്ഷം
തവനൂർ..........................745 ............. 60.61 ലക്ഷം
തിരൂർ ............................ 640 ..............44.75
പെരിന്തൽമണ്ണ ..............273 ............... 42.15
പൊന്മുണ്ടം ................... 815 ............... 35.16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |