പാലക്കാട്: തെരുവിൽ അലഞ്ഞുതിരഞ്ഞ് നടന്ന യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച 45കാരൻ കസ്റ്റഡിയിൽ. ഇന്നലെ രാത്രി എട്ടരയോടെയാണ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 40കാരിയെ അവശനിലയിൽ കണ്ടെത്തിയത്. ഇതോടെ യുവാവ് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.
പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ യുവതി വീണു കിടക്കുകയായിരുന്നുവെന്നായിരുന്നു യുവാവിന്റെ മൊഴി. എന്നാല്‍ യുവാവ് അമിതമായി മദ്യപിച്ചിരിക്കുന്നതിനാല്‍ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. യുവതിയുടെ തലയുടെ ഭാഗത്തും ശരീരത്തിലും പരിക്കുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |