തിരുവനന്തപുരം: 2022 ജനുവരി മുതലുള്ള 31 മാസത്തെ ക്ഷാമാശ്വാസവും ക്ഷാമബത്തയും പെൻഷൻകാർക്ക് കഴിഞ്ഞ ഓഗസ്റ്റ് മുതൽ 10 തവണകളായും ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനുമുള്ള കെ.എസ്.ഇ.ബി.ഉത്തരവ് ഒരു കൊല്ലമായിട്ടും നടപ്പാക്കാത്തതിനു പിന്നിൽ സർക്കാർ- മാനേജ്‌മെന്റ് ഒത്തുകളിയെന്ന് ആരോപണം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഇത് മറനീക്കി പുറത്തു വന്നതായി കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ ലക്ഷക്കണക്കിന് രൂപയുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്ന ഡിഎ നിഷേധത്തിന്റെ കാര്യത്തിൽ തൊഴിലാളി സംഘടനകളുടെ നിഷേധാത്മക നിലപാട് അപഹാസ്യമാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സത്യൻ സ്മാരകഹഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം.ഡേവിഡ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.ജി.സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ഇ.ബി. മുൻഡയറക്ടറും സംഘടനയുടെ സാങ്കേതികസമിതി കൺവീനറുമായ എം.മുഹമ്മദാലി റാവുത്തർ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി എ.വി.വിമൽചന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹൻകുമാർ,മേഖലാസെക്രട്ടറി എൻ.അനിൽകുമാർ,സംസ്ഥാനസെക്രട്ടറി സി.എസ് സനൽകുമാർ, സംസ്ഥാനട്രഷറർ എം.പ്രദീപ്കുമാർ,ജില്ലാരക്ഷാധികാരികളായ സാം ഇനോക്ക്,എൽ.ബേബി,ജില്ലാസെക്രട്ടറി എൻ.ബാലഗോപാൽ,ജില്ലാട്രഷറർ എസ്.എസ് .സതീഷ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ആഗസ്റ്റ് 21ന് സത്യൻ സ്മാരകഹാളിൽ വെച്ചു നടത്തുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിനായി കെ.മോഹൻകുമാർ (ചെയർമാൻ), സി.എസ് സനൽകുമാർ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 31 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.
പുതിയഭാരവാഹികളായിഎൽ ബേബി,സാം ഇനോക്ക് (രക്ഷാധികാരികൾ) ,കെ.ജി.സുരേഷ്‌കുമാർ (പ്രസിഡന്റ്),റ്റി.വി.പ്രേംകുമാർ (സെക്രട്ടറി ),എസ്.സുൽഫിക്കർ,(ട്രഷറർ ),ശരത്ചന്ദ്രകുമാർ (വെൽഫെയർ സമിതി കൺവീനർ),എം.എസ്.ശ്രീലത(വനിത വേദി കൺവീനർ).എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |