തലയോലപ്പറമ്പ് : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയത്തിനെതിരെയും, രാസവളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ച നടപടിയിലും പ്രതിഷേധിച്ച് കർഷകസംഘം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ നടത്തി. തലയോലപ്പറമ്പ് പോസ്റ്റോഫീസിന് മുന്നിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ.സുഗതൻ, കർഷക സംഘം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ നിന്ന് നിരവധി പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |